മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ ഉദാഹരണമായിരുന്നു. തീയേറ്ററില്‍ വാരങ്ങളോളം നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടി. പുറത്തിറങ്ങി രണ്ടര പതിറ്റാണ്ട് പിന്നിടാനൊരുങ്ങുമ്പോള്‍ ഇതാ ചിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്‍റെ ഈ മാസ്റ്റര്‍പീസ് റീ-റിലീസിന് ഒരുങ്ങുകയാണ്. അതും മുന്‍പ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *