കലശലായ നടുവേദന ഉണ്ടെന്ന് ഡോക്ടര്‍മാരോട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ശിവശങ്കറിനെ ഇന്ന് എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ ഇന്ന് വിലയിരുത്തും. ഇതിന് ശേഷമായിരിക്കും തുടര്‍ ചികിത്സ സംബന്ധിച്ച്‌ കാര്യത്തില്‍ തീരുമാനമുണ്ടാകുക. അതേസമയം ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ ഓര്‍ത്തോ ഐസിയുവിലാണ് ശിവശങ്കറുള്ളത്. ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്നതാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും ശിവശങ്കറിന്റെ തുടര്‍ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കുക. ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുടര്‍ നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *