കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു. ബി.ജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന്‍ ചെയ്തതെന്നും സി.പി.എം. കുറ്റപ്പെടുത്തുന്നു. അന്വേഷണഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടു പോലും മൊഴിയെ ആധാരമാക്കി പത്രസമ്മേളനം നടത്തുന്ന മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സി.പി.എം. പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *