പാലക്കാട്: മദ്യപിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് മൂന്ന് പേര്‍ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു.ഞായറാഴ്ച വൈകുന്നേരം സംഘമായാണ് കോളനി നിവാസികള്‍ മദ്യപിച്ചത്. രാത്രിയോടെ ഒരാള്‍ കുഴഞ്ഞു വീഴുകയും ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയായിരുന്നു. രണ്ട് പേരെ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇവര്‍ക്കൊപ്പം മദ്യപിച്ച സ്ത്രീകളുള്‍പ്പെടെയുള്ള ചിലരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ കഴിച്ച മദ്യത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തിയിരുന്നോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വ്യജമദ്യമാണോയെന്ന കാര്യം മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *