സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട്‌  എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കും. തുടര്‍ന്ന് കോടതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *