മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂര്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും കസ്റ്റംസ് പറയുന്നു. മരുന്ന് കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അസുഖമുള്ളതായി ഭാവിച്ച്‌ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *