കണ്ണൂര്‍: കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് കോഴ വാങ്ങി എന്ന പരാതിയിലാണ് അന്വേഷണം. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനും ആയി കെഎം ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച്‌ അനുവദിക്കാന്‍ കെഎം ഷാജിക്ക് 25ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇഡിയുടെ കോഴിക്കോട് സബ് സോണല്‍ ഉദ്യേഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയില്‍ ആണ് അന്വേഷണം. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു.

ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണവും അന്വേഷിക്കും. ഇതിനായി നേതാക്കളുടെയും മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *