കോഴിക്കോട്; നട്‌വർ ഗോപീകൃഷ്ണ നാഷണൽ അവാർഡിന് കോഴിക്കോട് സ്വദേശിയായ പതിന്നാലുകാരി ആർദ്ര.എം അർഹയായി. ഓൾ ഇന്ത്യ ഡാൻസേർസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ 56 വർഷമായി നൽകിവരുന്ന പുരസ്കാരമാണിത്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആർദ്ര. ഭാരതനാട്യത്തിനാണ് ആർദ്ര നട്ട്‌വർ ഗോപീകൃഷ്ണ അവാർഡ് സ്വന്തമാക്കിയത്. ഓൾ ഇന്ത്യ ഡാൻസേർസ് അസ്സോസിയേഷൻ അഖിലേന്ത്യാ ക്ലാസിക്കൽ ഡാൻസ് മത്സരം, നൃത്തകലാ വൈഭവ പുരസ്കാരം എന്നിവ ആർദ്ര നേടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ ശ്രീജിത്തിന്റെയും ഗ്രീഷ്മയുടെയും മകളാണ്.
2020-10-17
