സംസ്ഥാനത്തുടനീളം മണിക്കൂറുകളോളം വോഡഫോണ്‍- ഐഡിയ (വി) നെറ്റ് വര്‍ക്ക് തകരാറിലായത് ഉപയോക്താക്കളെ വലച്ചു. എന്നാല്‍ പ്രശ്നം പരിഹരിച്ചെന്ന് വി അറിയിച്ചു. ഒന്നിലധികം സ്ഥലങ്ങളില്‍ ഫൈബര്‍ മുറിഞ്ഞതാണ് നെറ്റ് വര്‍ക്ക് തകരാറിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.ഫൈബര്‍ മുറിയാനുള്ള കാരണം അന്വേഷിക്കുകയാണെന്നും നിലവില്‍ പ്രശ്‌നം പരിഹരിച്ചതായും വി നെറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.ഇന്നലെ വൈകിട്ട് 4.30-ഒടെയാണ് തകരാര്‍ രൂക്ഷമായത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്.മുംബൈ, ചെന്നൈ, പുനെ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ പ്രശ്നം നേരിട്ടതായാണ് വിവരം. നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *