ഹോളണ്ട്: ഹോളണ്ടില്‍ നടന്ന ഐസിജിടി ട്രോഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവനിരയ്ക്ക് വിജയം കിരീടം. ഇന്നലെ നടന്ന ടൂര്‍ണമെന്റ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുണൈറ്റഡ് കിരീടം ഉയര്‍ത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 16കാരനായ ഗ്രീന്‍വുഡ് ആണ് വിജയ ഗോള്‍ നേടിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത യുണൈറ്റഡ് സെമിയില്‍ ബ്രസീല്‍ ടീമായ റെഡ് ബുള്‍ ബ്രസീലിനെയാണ് തോല്‍പ്പിച്ചത്. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ നേടിയ ഗ്രീന്‍വുഡ് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *