മലപ്പുറം : കേരളത്തിൽ സംവരണ അട്ടിമറി നടത്തി ഇടതുസർക്കാർ ആർ.എസ്.എസ്. അജണ്ട നടപ്പാക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ദളിത്, പിന്നാക്ക സമുദായങ്ങളെ സംവരണ അട്ടിമറി നടത്തി ഇടതുസർക്കാർ വഞ്ചിക്കുന്നൂവെന്നാരോപിച്ച് വെൽഫെയർ പാർട്ടി നടത്തിയ പ്രക്ഷോഭം ഉദ്ഘാടനംചെയ്യുകയായിരുന്നു. മുന്നാക്ക സമുദായ സംവരണം പരമാവധി 10 ശതമാനം വരെയാകാം എന്ന പഴുതുപയോഗിച്ച് ഏറ്റവും ഉയർന്ന സംവരണ തോതാണ് കേരളത്തിൽ തൊഴിൽ, വിദ്യാഭ്യാസമേഖലയിൽ പിണറായി സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *