കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം.ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന്‍ സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *