സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് എന്‍.ഐ.എ പിടിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി റബിന്‍സ് അറസ്റ്റില്‍. എറണാകുളം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍വച്ച്‌ എന്‍.ഐ.എ സംഘമാണ് ഇയാളെ പിടികൂടിയത്. ദുബായില്‍ നിന്നും നാടുകടത്തപ്പെട്ട ഇയാള്‍ കേരളത്തിലെത്തിയതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യു.എ.ഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്.സ്വര്‍ണക്കടത്തിന് ഇയാള്‍ ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. അധോലോക സംഘമായ ഡി കമ്പനിയുമായി അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ സംഘം കോടതിയില്‍ അറിയിച്ചിരുന്നു.സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കാരണത്തില്‍ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *