ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെത്തിയെങ്കിലും കാണാന്‍ അനുവാദം ലഭിച്ചില്ല. വൈകിട്ടോടെയാണ് ബിനോയ് കോടിയേരിയും രണ്ട് അഭിഭാഷകരും ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാനായി ബംഗളൂരുവിലെ സോണല്‍ ഓഫീസില്‍ എന്‍ഫഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അനുമതി ലഭിച്ചില്ല. അഭിഭാഷകരുമായെത്തിയ ബിനോയ് കോടിയേരി അര മണിക്കൂര്‍ കാത്തു നിന്ന ശേഷം മടങ്ങി. രാവിലെ 10 മണിയോടെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ 8.30 ഓടു കൂടി ഇ.ഡി ഓഫീസിന് തൊട്ടടുത്തുള്ള വിന്‍സന്റ് ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ചോദ്യം ചെയ്യലിനായി എത്തിച്ചു. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അടുത്ത ബന്ധുക്കള്‍ക്ക് അടക്കം ബിനീഷിനെ കാണാന്‍ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *