പാലക്കാട്: ജവഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലജനവേദിയുടെ പന്ത്രണ്ടാമത് വാര്‍ഷികവും എസ്എസ്എല്‍സി -പ്ലസ്ടു സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ ശ്രീനാഥ് അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പി വി മഹേഷ്, ഹരിനാരായണന്‍, അരവിന്ദാക്ഷന്‍, ജവഹര്‍ ബാലജനവേദി കുട്ടികളുടെ പ്രസിഡന്റ് വര്‍ഷ, സെക്രട്ടറി അഞ്ജു, ഡി സി സി സെക്രട്ടറി പത്മഗിരീശന്‍, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഫെബിന്‍, മാലതികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
