നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ  കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല ; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പിന്നീട് കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. സമീപത്തെ ജലാശയത്തില്‍ കടുവ ചാടിയിട്ടുണ്ടാകാം എന്ന സംശയം ഉയര്‍ന്നതോടെ രാത്രി പോലീസും വനം വകുപ്പും തിരച്ചില്‍ നടത്തി. 20 അടി ഉയരമുള്ള പാര്‍ക്കിന്റെ വേലിക്കെട്ട് കടുവ ചാടിക്കടക്കാന്‍ സാധ്യതയില്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *