ബെംഗളൂരു: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതയുണ്ടെന്നും  മാധ്യമങ്ങളോട് പ്രതികരിച്ചു.  തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. കള്ളക്കേസാണോ എന്ന് ചോദ്യത്തിന് അതെ എന്ന് ബിനീഷ് തലയാട്ടി പ്രതികരിച്ചു. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) തുടര്‍ച്ചയായ ചോദ്യംചെയ്യലിലാണ് ഇന്നലെ ബിനീഷിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കടുത്ത നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാല്‍ വൈകീട്ട് 4.15 ന് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെത്തിച്ചത്. രാത്രി 9.15 ഓടെ തിരിച്ച് വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *