ഹിസ്ബുള്‍ മുജാഹിദീന്റെ താഴ്‌വരയിലെ ഓപ്പറേഷന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കുവിനെയാണ് സൈന്യം വധിച്ചത്. ഡോ.സെയ്ഫ് കൊല്ലപ്പെട്ടത് ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്ത സേന പറയുന്നു. മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സെയ്ഫ് ആയിരുന്നു.സെയ്ഫ് ദക്ഷിണ കശ്മീരില്‍ നിന്ന് ശ്രീനഗറിലെത്തി വീട്ടില്‍ ഒളിച്ചു താമസിക്കുകയാണെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ പോലീസും സി.ആര്‍.പി.എഫും പ്രദേശം വളഞ്ഞ് ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *