കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി സമ്മാനിച്ചു

മലപ്പുറം : കോട്ടയ്ക്കൽ നഗരസഭയ്ക്ക് ശുചിത്വപദവി പ്രഖ്യാപിച്ചു. ഇതിന്റെ അംഗീകാരപത്രവും പുരസ്കാരവും കളക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഏറ്റുവാങ്ങി. ഹരിതമിഷൻ റിസോഴ്സ് പേഴ്സൺ എക്സ്റ്റൻഷൻ ഫാക്കൽറ്റി കെ.എം. റഷീദ്, മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമിച്ച ജില്ലാതല പരിശോധകസംഘമാണ് ശുചിത്വപദവി ശുപാർശ ചെയ്തത്. മാലിന്യ നിർമാർജനം, ജലസംരക്ഷണം, കൃഷിവ്യാപനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണിത്.

Leave a Reply

Your email address will not be published. Required fields are marked *