ശിവശങ്കറിന് സമ്മാനമായി ഫോണ്‍ നല്‍കിയെന്ന് സ്വപ്‌നയുടെ മൊഴി

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോണ്‍ നല്‍കിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ട് ഫോണുകള്‍ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കി. എയര്‍ അറേബ്യ കമ്പനി ഉദ്യോഗസ്ഥന്‍ പത്മനാഭ ശര്‍മ്മ, കോണ്‍സുലേറ്റിന്റെ എന്‍ജിനീയര്‍ പ്രവീണ്‍ എന്നിവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചു. പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കോണ്‍സുല്‍ ജനറലാണ് ഫോണ്‍ നല്‍കിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോണ്‍സുല്‍ ജനറലിന്റെ കൈവശമായിരുന്നു. അത് ആര്‍ക്കാണ് നല്‍കിയത് എന്നറിയില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. സന്തോഷ് ഈപ്പന്‍ കൊച്ചിയില്‍ നിന്നും കൊണ്ടുവന്ന ഫോണ്‍ കോണ്‍സുല്‍ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഫോണ്‍ വാങ്ങി നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *