വയനാട്ടിലെ ഏറ്റുമുട്ടൽ ; കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവായി  നടത്തിയതാണോയെന്ന് സംശയിക്കുന്നതായി വെല്‍ഫയര്‍ പാര്‍ട്ടി

വയനാട് പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും സമഗ്രാന്വേഷണം വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി. നിലവിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിരോധത്തിലായ കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവായി ഏറ്റുമുട്ടല്‍ നടത്തിയതാണോ എന്നതും പരിശോധിക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. വയനാട് പടിഞ്ഞാറത്തറ കൊയ്ത്തുംപാറ വാളാരംകുന്നിലാണ് ഇന്നലെ രാത്രി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *