വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പിന് ശ്രമിക്കുന്നതായി നടന്‍ വിനീത്

തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച് നടന്‍ വിനീത്. വിദേശത്തുനിന്ന് തന്റെ പേരില്‍ ചിലര്‍ ആളുകളെ ബന്ധപ്പെടുന്നുണ്ട്.അത്തരം ദുരൂഹമായ വിളികളോട് പ്രതികരിക്കരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു. നടന്റെ ചിത്രമുള്ള ഒരു വാട്ട്‌സ്ആപ്പ് കോണ്‍ടാക്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റ്. അമേരിക്ക കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് സംശയിക്കുന്നതായും വിനീത് കമന്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒറിഗോണില്‍ നിന്നുള്ള നമ്പറാണെന്ന് സൂചനയുണ്ട്.

https://www.facebook.com/actor.dancer.vineeth/posts/3248243311955179

Leave a Reply

Your email address will not be published. Required fields are marked *