ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *