കാട്ടാക്കട : കരിമ്പും കൈതച്ചക്കയും ശർക്കരയുമൊക്കെ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം പിറന്നാളാഘോഷമാണ് സഞ്ചാരികൾക്ക് കൗതുകമായത്.തെന്മല നിന്നും കഴിഞ്ഞ നവംബർ എട്ടിനാണ് ശ്രീക്കുട്ടിയെ കാപ്പുകാട്ട്‌ കൊണ്ടുവന്നത്. ഈ ദിവസം ഓർമ്മിക്കാനാണ് ഞായറാഴ്ച ആനക്കുട്ടിയുടെ പിറന്നാളായി കണക്കാക്കി ആഘോഷിച്ചതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വിശിഷ്ടാതിഥിയായി പങ്കെടുത്ത വനം സെക്രട്ടറി രാജേഷ് കുമാർ സിൻഹ പിറന്നാൾ കേക്ക് മുറിച്ചു. ആനക്കുട്ടിക്ക്‌ പൊന്നാടയും നൽകി. കേന്ദ്രത്തിലെ 15 ആനകൾ ചേർന്ന് ശ്രീക്കുട്ടിക്ക്‌ ആദരവും നൽകി. വനം ഉദ്യോഗസ്ഥരും സഞ്ചാരികളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *