ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തി. സിനിമ ചിത്രീകരണങ്ങള്‍ക്ക് ഇടവേള നല്‍കിയാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടക്കുന്ന ഫൈനലില്‍ പ്രതേക ക്ഷണിതാവായാണ് മോഹന്‍ലാല്‍ എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.’സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ അന്തര്‍ദേശീയ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.  വിജയത്തിലൂടെ അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശേഷം തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടവും രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *