ബംഗളൂരു: ലഹരിമരുന്നു കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചന.നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചേക്കും.അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യണെന്നാണ് എന്‍.സി.ബി. ആവശ്യപ്പെടുന്നത്.പന്ത്രണ്ട് ദിവസമായി ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലാണ്. ഇതിനിടയില്‍ അന്വേഷണ സംഘം ബിനീഷിന്റെ വീട്ടില്‍ റെയിഡും നടത്തിയിരുന്നു. വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *