തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്നുള്ള ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്തത് ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നെന്ന് രേഖകൾ. 39,894 പേർക്ക് 250 ഗ്രാം വീതം 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളിൽ വിതരണം ചെയ്തതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. തൃശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് – 1257.25 കിലോ. കുറവ് ആലപ്പുഴയിൽ – 234 കിലോ. ഈന്തപ്പഴവിതരണത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *