ന്യൂഡല്‍ഹി: വിമാനടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചതായി മന്ത്രി ജനന്ത് സിന്‍ഹ അറിയിച്ചു. വിമാനത്തില്‍ വൈഫൈ ഏര്‍പ്പെടുത്താനുള്ള പദ്ധതിയും കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രം അംഗീകരിച്ചാല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ വൈഫൈ സേവനം പ്രാബല്യത്തിലാകും. വിമാനം പുറപ്പെടുന്ന നിമിഷം മുതല്‍ വൈഫൈ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ലഭിച്ചു തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *