കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പരിശോധന

കാളികാവ്: കോവിഡ് ആന്‍റിജെന്‍ പരിശോധന 19 മുതല്‍ കാളികാവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആരംഭിക്കുന്നു. ബുധന്‍, ഞായര്‍ ഒഴികെ ഉള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഒന്നുവരെയാണ് പരിശോധന. പനി, ചുമ, തൊണ്ടവേദന, ജലദോഷം, വയറിളക്കം തുടങ്ങിയ ആരംഭലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് പരിശോധന. വ്യാപാരികള്‍, സ്വകാര്യസ്ഥാപന ജീവനക്കാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് സൗകര്യം വിനിയോഗിക്കാവുന്നതാ​െണന്ന്​ കാളികാവ് സി.എച്ച്‌.സി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *