കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ച് സംസാരിച്ചിട്ടുള്ള തമിഴ് സൂപ്പര്‍താരം കമല്‍ഹാസനെ വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടി കസ്തൂരി. തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം.കെ സര്‍ക്കാരിനെയും, ബി.ജെ.പി സര്‍ക്കാരുകളെയും നിരന്തരം വിമര്‍ശിക്കുകയും കേരള സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുകയും ചെയ്യുന്ന കമല്‍ഹാസന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് 118എ ഭേദഗതിയുടെ പശ്ചാത്തലത്തിലും പഴയ നിലപാട് തന്നെയാണോ ഉള്ളതെന്നാണ് കസ്തൂരിയുടെ ചോദ്യം. ആക്‌ട് ഭേദഗതിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് ഈ തീരുമാനത്തില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറുന്നതിന് മുന്‍പായിട്ടാണ് കസ്തൂരി കമലിനോട് ട്വിറ്റര്‍ വഴി ഈ ചോദ്യം ചോദിച്ചത്.
2020-11-23

