ടെലിവിഷനിൽ ഫുട്ബോൾ കളി കണ്ടാണ് മറഡോണയുടെ ആരാധകനായത് ടെലിവിഷൻ സ്‌ക്രീനിൽ മറഡോണയെ തൊട്ടുനോക്കാറുണ്ടായിരുന്നു..ദു
ദുബായിലും മലേഷ്യയിലും ഒക്കെ അദ്ദേഹത്തിന്റെ കൂടെ താമസിക്കാൻ അവസരമുണ്ടായപ്പോഴാണ് കൂടുതൽ അദ്ദേഹത്തിനെ മനസ്സിലാക്കാൻ സാധിച്ചത്.പണത്തിനോട് തീരേ ആഗ്രഹമില്ലായിരുന്നു.അത് കൊണ്ട് തന്നെ ഒന്നും സമ്പാദിച്ചിട്ടില്ല.പണം ഒക്കെ നേരിട്ട് വാങ്ങുകയാണ് ചെയ്യുക അത് അലമാരയിൽ വെച്ച് അതിനോടൊപ്പം താക്കോലും അവിടെ തന്നെ വെക്കും.അതൊക്കെ പലരും കൈക്കലാക്കിയിട്ടുമുണ്ട്.അദ്ദേ
എങ്ങനെയാണ് ഈ ഫുട്ബോളിൽ എത്തിയത് എന്ന് ചോദിച്ചപ്പോൾ തന്നെ ശസ്ത്രകിയ ചെയ്തു നോക്കിയാൽ രക്തത്തിലും ഹൃദയത്തിലുമൊക്കെ ഫുട്ബോൾ കാണും എന്നാണു അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞത്.പരിശീലനം കൊണ്ട് നേടുന്നതിന് ഒരു പരിധിയുണ്ട് എന്നാൽ മറഡോണ ജന്മനാ ഫുട്ബോളർ ആയിരുന്നു. ലോകത്ത് ഒരുപാട് ഫുട്ബോളർമാർ ഉണ്ടെങ്കിലും മറഡോണയ്ക്ക് പകരം ആരുമില്ല. ഇനിയും ആരുമുണ്ടാവില്ല. അത്രയ്ക്കു ഫുട്ബോൾ ജീനിയസ് ആണ് അദ്ദേഹം .

