റംസാന്‍ സ്‌പെഷ്യല്‍ ഇറച്ചി പത്തിരി

ഇറച്ചി പത്തിരി എന്ന് കേട്ടാലെ നാവില്‍ വെള്ളമൂറും. കടകളില്‍ നിന്നാണ് ഇറച്ചി പത്തിരി ലഭ്യമാകാറുള്ളു. എന്നാല്‍ ഇറച്ചി പത്തിരി എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. മൂന്ന് ഘട്ടമായാണ് ഇറച്ചി പത്തിരി തയ്യാറാക്കുന്നത്. ആദ്യം ഫില്ലിങ്ങ്, പിന്നെ പത്തിരി, ശേഷം ഇറച്ചി പത്തിരി. ഇറച്ചി പത്തിരിക്കായി കോഴി, ബീഫ്, മട്ടന്‍, മീന്‍ തുടങ്ങി ഇഷ്ടമുള്ള എന്തും ഉപയോഗിക്കാം.

ചേരുവകള്‍

1. ഇറച്ചി 250 ഗ്രാം
2. സവാള 3 എണ്ണം
3. ഇഞ്ചി ഒരു കഷ്ണം
4. ഇറച്ചി മസാല ഒരു ടേബിള്‍ സ്പൂണ്‍
5. ഉപ്പ് പാകത്തിന്
6. പച്ചമുളക് 4 എണ്ണം
7. വെളുത്തുള്ളി 5 അല്ലി
8. മുളക് പൊടി ഒരു ടീസ്പൂണ്‍
9. മഞ്ഞള്‍പ്പൊടി ഒരു നുള്ള്
10. കുരുമുളക്‌പൊടി ഒരു ടീസ്പൂണ്‍
11. ഗോതമ്ബ്‌പൊടി 1/2 കപ്പ്
12. മൈദ 250 ഗ്രാം

തയ്യാറാക്കുന്ന വിധം

ഇറച്ചി വേവിച്ച് പൊടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. യോജിപ്പിച്ചതിന് ശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മസാലയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

മൈദയും ഗോതമ്പ് പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിന്റെ അളവില്‍ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയ പൂരികളായി പരത്തിയെടുക്കുക.

ഒരു പൂരിയുടെ നടുവില്‍ ചിക്കന്‍വെച്ച് മറ്റൊരു പൂരികെണ്ട് അടച്ച രണ്ട് പൂരികളും നമ്മില്‍ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഇങ്ങനെ എല്ലാ പൂരിയും തയ്യാറാക്കിയതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *