യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടി എസ് വരിക 1.10 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍, ഡ്യൂട്ടി എയ്‌സിന് വില 1.29 ലക്ഷം രൂപയും.

ഇതിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് പുതിയ റെനഗേഡ് ഡ്യൂട്ടി ക്രൂയിസറുകള്‍. പത്തു ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയോടെ ഒരുങ്ങുന്ന ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് ക്രൂയിസറുകളില്‍ യുഎം വാഗ്ദാനം ചെയ്യുന്നത് 41 കിലോമീറ്റര്‍ മൈലേജാണ്. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ്ങ് പിന്നിലും യുഎം ഡ്യൂട്ടി മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

223 സിസി ഒറ്റ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. 8,000 rpm ല്‍ 16 bhp കരുത്തും 5,000 rpm ല്‍ 17 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Leave a Reply

Your email address will not be published. Required fields are marked *