പലവിധത്തിലുള്ള ചിത്ര രചനകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്തനങ്ങള്‍ കൊണ്ടുള്ള ഒരു പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടിയുള്ള വര്‍ക്ക്‌ഷോപ്പ് എന്നാണ് നടത്തിപ്പുകാരി പറയുന്നത്.

സാറ മഷിയയാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. 22 കാരിയായ വിദ്യാര്‍ത്ഥിനായാണ് ശരീരത്തെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്കായി ഇത്തരത്തില്‍ ഒന്ന് ആരംഭിച്ചത്. സ്തനങ്ങലില്‍ പെയിന്റ് തേച്ച ശേഷം കിടന്നുകൊണ്ട് പേപ്പറില്‍ വരയ്ക്കുകയാണ് ചെയ്യുന്നത്.

ഒരോ വര്‍ക്ക്‌ഷോപ്പും മൂന്ന് മണിക്കൂറാണ് നീണ്ട് നില്‍ക്കുന്നത്. പെയിന്റിംഗിന് പുറമെ നൃത്തവും വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമാണ്. തന്റെ തന്നെ ആര്‍ത്തവ രക്തം കൊണ്ട് ചിത്രം വരച്ചാണ് സാറ വര്‍ക്ക്‌ഷോപ്പിന് തുടക്കം കുറിച്ചത്. സ്ത്രീകളുടെ ശരീര സൗന്ദര്യത്തെ കുറിച്ച് അവര്‍ക്ക് ഒരു ചിന്ത ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് സാറ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *