ചരക്ക് ലോറി നിയന്ത്രണം വിട്ട് മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പെട്ടത് കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ്. വാഹനം വട്ടപ്പാറയിലെ പ്രധാന വളവില്‍ നിന്ന് താഴേക്ക് പതിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടത് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയാണ്. പിന്നീട് വളാഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *