ചവറ: വൈക്കം എംഎല്‍എ സി.കെ. ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം പൂന്തറ സ്വദേശി യാസിന്‍ (19), വള്ളക്കടവ് സ്വദേശി റാഷിദ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8.20ന് ദേശീയപാതയില്‍ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *