യുവതാരങ്ങള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. യുവതാരങ്ങളുടെ മലയാള ഭാഷ പരിജ്ഞാനത്തെ കുറിച്ചാണ് എഴുത്തുക്കാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ യുവതാരങ്ങളുടെ കടന്നു വരവ് കാലമാണ്. താരങ്ങളുടെ മക്കളും അല്ലാത്തവരുമായി ഒത്തിരി പേര്‍ ഇന്ന് മലയാളസിനിമയിലുണ്ട്.

മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുന്നവരാണ് മിക്കവരും. ഈ വര്‍ഷം തീരുന്നതിന് മുന്നേ മൂന്ന് താരങ്ങളുടെ മക്കള്‍ മലയാളത്തില്‍ നായകന്മാരായി അരങ്ങേറ്റം നടത്തി കഴിഞ്ഞു. ഇപ്പോള്‍ മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാര രാജാക്കന്മാരെന്നും അവരുടെ കൈയിലാണ് ഇന്ന് മലയാള സിനിമയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *