ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍; രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയര്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരമാനിച്ചു. മുടവന്‍മുകള്‍ കൗണ്‍സിലറാണ് 21 കാരിയായ ആര്യ രാജേന്ദ്രന്‍.

രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനത്തെക്ക് ഉയര്‍ത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്.

Leave a Reply

Your email address will not be published. Required fields are marked *