രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന നടന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചത്.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി രജി ഹൈദരാബാദിലായിരുന്നു. സെറ്റിലെ നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു ‘അണ്ണാത്തെ’ എന്ന സിനിമയുടെ ഷൂട്ടിംഗ്. സെറ്റിലുണ്ടായിരുന്ന എട്ട് പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രജനീകാന്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *