കൊച്ചി: ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വര്‍ധനവ് തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയായി. കൊച്ചിയില് പെട്രോളിന് 80.20 രൂപയും ഡീസലിന് 72.95 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 80.32 രൂപയും ഡീസലിന് 73.26 രൂപയുമാണ്. ഒപെക് രാജ്യങ്ങള് ഉല്പാദനം കുറച്ചതിനാല് ക്രൂഡോയില് വില വര്ധിക്കുന്നതാണ് ഇന്ധനവിലവര്ധനക്ക് കാരണം .

Leave a Reply

Your email address will not be published. Required fields are marked *