എറണാകുളം ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചെന്ന വാർത്ത നിഷേധിച്ച്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സ്വകാര്യ ലാബുകളിലെ പരിശോധനാഫലം ഔദ്യോഗിക സ്ഥിരീകരണത്തിനുള്ള രേഖയല്ലെന്നും ഇതിനായി സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വരേണ്ടതുണ്ടെന്നും ഡിഎംഒ പറഞ്ഞു. ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതായി നേരത്തെ വാർത്തകൾ വന്നതിനെ തുടർന്നായിരുന്നു ഡിഎംഒയുടെ പ്രതികരണം.ഷിഗെല്ല രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചോറ്റാനിക്കര സ്വദേശിനികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാംപിളുകള്‍ റീജിയണല്‍ പബ്ലിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഫലം വരാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *