തിരുവനന്തപുരം: ബി ജെ പിയെ വീണ്ടും വെട്ടിലാക്കി പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏക എം എല്‍ എയായ ഒ രാജഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച്‌ രാജഗോപാല്‍ രംഗത്തെത്തിയതാണ് ബി ജെ പിക്ക് തലവേദനയായിരിക്കുന്നത്. പ്രമേയം പാസായത് ഐക്യകണ്‌ഠേനയാണെന്നും കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്‌ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സഭയില്‍ സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമസഭ കൊണ്ടു വന്ന പ്രമേയത്തില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയില്‍ ചെയ്‌തതെന്നും രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *