തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകന്‍ അന്‍ഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിതാവിനെയും ഇളയ മകനെയും കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി.
ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്രക്കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം.പിതാവ് സഫീറുമൊത്ത് അല്‍ത്താഫും അന്‍ഷാദും നാവായിക്കുളത്ത് നൈനാന്‍കോട് എന്ന സ്ഥലത്താണ് താമസിക്കുന്നത്. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള നാവായിക്കുളത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ത്രതിലാണ് ഇളയകുട്ടിയുമായി ചാടിയത്.

Leave a Reply

Your email address will not be published. Required fields are marked *