കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ഗുഡ് ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുമെന്നാണ് വിവരം.

ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്നതിന് ഇടയിലാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ആരോഗ്യനിലയില്‍ ദു:ഖം രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്‌തു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും മമത ആശംസിച്ചു. വുഡ്‌ലാന്‍ഡ്സ്‌ ആശുപത്രിയില്‍ മൂന്നംഗ ഡോക്‌ടര്‍മാരുടെ സംഘത്തിന് കീഴിലാണ് മുന്‍ ഇന്ത്യന്‍ നായകന്റെ വിദഗ്ദ്ധ ചികിത്സ.

Leave a Reply

Your email address will not be published. Required fields are marked *