തിരുവനന്തപുരം:21 ലക്ഷം രൂപ നഷ്ടപെട്ട യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ വിനീതിന് 28 വയസായിരുന്നു. ഡിസംബര്‍ 31നാണ് വിനീതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്.എന്നാല്‍ ഇതില്‍ പല കളികളിലും ഉളള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച്‌ പണം അടയ്‌ക്കുകയും ചെയ്‌തു. നിവൃത്തിയില്ലാതെ വന്നതോടെ ഒരു മാസം മുൻപ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷം വിനീത് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *