പാണത്തൂര്‍ ബസപകടം: ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്∙ പാണത്തൂര്‍ ബസപകടത്തിൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോര്‍ട്ട്. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി. ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഏഴു പേർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *