ന്യൂ ഡൽഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 20 പേര്‍ക്ക് കൂടി രാജ്യത്ത് രോ​ഗബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 58 ആയി. ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍‌ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.

രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിള്‍ രാജ്യത്തെ വിവിധ ലാബുകളിലാണ് പരിശോധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരേയും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരേയും ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിച്ച്‌ വരികയാണ്.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു. യു.കെയില്‍ നിന്നെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *