ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പമ്പുകളിൽ ഇന്ധനം ലഭിക്കില്ല; പുതിയ പദ്ധതി പരീക്ഷിക്കാനൊരുങ്ങി കേന്ദ്രം

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും അഞ്ച് പെട്രോൾ പമ്പുകളിൽ വീതം പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ മാസം നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന നിർദേശം നടപ്പാക്കുന്നതിനായി പൈലറ്റ് പദ്ധതി തയ്യാറാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിക്കും. ഇവയെ ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറിലെയും വാഹൻ പോർട്ടലിലെയും വിവരങ്ങളുമായി ബന്ധിപ്പിക്കും.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

ആദ്യഘട്ടത്തിലെ പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ മറ്റ് പമ്പുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ ഉയർന്ന പ്രീമിയം നൽകേണ്ടിവരുന്ന രീതിയും പരിഗണിക്കുന്നുണ്ട്. അതേസമയം, പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ കാറുകൾക്ക് മൂന്ന് വർഷത്തിന് പകരം നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് ലഭിക്കുന്ന രീതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം 15 മുതൽ പുതിയ രീതി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *