കണ്ണൂരില്‍ ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

കണ്ണൂർ: വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുവയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചിറ്റാരിപറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ആദ്യമായാണ് ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യുന്നത്.കുട്ടി ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 27നാണ് കുട്ടിക്ക് വയറിളക്കം തുടങ്ങിയത്. ഇതേ വീട്ടിലെ മറ്റ് രണ്ട് കുട്ടികൾക്കും വയറിളക്കമുണ്ടായിരുന്നു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാളുടെ രോഗം ഭേദമാകാത്തതിനാൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *