തെന്നിന്ത്യന്‍ താരം രംഭ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് രംഭ സമ്മാനിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് മാറിയ രംഭ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാല്‍, രംഭയുടെ വിവാഹജീവിതം വിവാദങ്ങളില്‍പെട്ടിരുന്നു.

ഭര്‍ത്താവില്‍നിന്നും വിവാഹമോചനം തേടിയെന്നും കുട്ടികളെ വിട്ടു കിട്ടാന്‍ രംഭ കോടതിയെ സമീപിച്ചെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. വേര്‍പിരിയാന്‍ തീരുമാനിച്ച രംഭ തന്നെ പിന്നീട് ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞെന്നുവരെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ എത്രയുണ്ടെന്ന് രംഭ തന്നെ തുറന്നുപറയുകയാണ്.

ഭര്‍ത്താവില്‍നിന്ന് വേര്‍പിരിയാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് രംഭ പറയുന്നത്. അത്തരം വാര്‍ത്തകളൊക്കെ വ്യാജമായിരുന്നു. രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നു. ആരോ കെട്ടിച്ചമച്ച വാര്‍ത്ത പടര്‍ന്നു. എന്നാല്‍, ഞങ്ങളുടെ കുടുംബ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നതിനുള്ള തെളിവാണ് ഞാന്‍ മൂന്നാമതും ഗര്‍ഭിണിയായി എന്നുള്ളത്. ഈ സന്തോഷകരമായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ആഹ്‌ളാദം പ്രകടിപ്പിക്കാനാകുന്നില്ലെന്നും കുടുംബത്തിനായി പ്രാര്‍ഥിക്കണമെന്നും പറഞ്ഞുകൊണ്ടാണ് രംഭ പോസ്റ്റ് ഇട്ടത്.

രണ്ടു പെണ്‍മക്കളാണ് രംഭ-ഇന്ദ്രന്‍ ദമ്പതികള്‍ക്കുള്ളത്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന പേര് സ്വീകരിക്കുന്നത്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ച്‌ലര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *